Share this Article
News Malayalam 24x7
തെരഞ്ഞെടുപ്പ് ചരിത്രം പറഞ്ഞ് എം കെ ലത്തീഫിന്റെ പുരാവസ്തു ശേഖരം
Archeology collection of MK latheef telling election history

വോട്ടെടുപ്പെല്ലാം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് മാറിയതോടെ പഴയ  തിരഞ്ഞെടുപ്പ് സാമഗ്രികളെല്ലാം ഈ കാലത്ത് കൗതുക കാഴ്ചയാണ്.അങ്ങനെയൊന്നാണ് കോഴിക്കോട് സ്വദേശി എം കെ ലത്തീഫിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പറയുന്ന പുരാവസ്തു ശേഖരം 

1951-52 കാലഘട്ടത്തിൽ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടി നിങ്ങൾ കണ്ടിട്ടുണ്ടോ? അനൗൺസ്മെന്റന് ഉപയോഗിച്ച മെഗാഫോണോ? ഇവയെല്ലാം ഉൾപ്പെട്ട പുരാവസ്തു ശേഖരമൊരുകി ഈ തിരഞ്ഞെടുപ്പ് കാലത്തെ താരമാണ് കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫ് . ഇലക്ട്രോണിക് വോട്ടിങ് യന്ദ്രം അടക്കം ഉപയോഗിച്ചുകൊണ്ടുള്ള ഈ തിരഞ്ഞെടുപ്പിൽ ഇത് പുതിയ തല മുറ ഇതുവരെ കണ്ടിട്ടില്ലാത്ത കൗതുക കാഴ്ച്ച തന്നെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ച് വന്നിരുന്ന മെഗാഫോണും കൂട്ടത്തിലെ പ്രധാന ആകർഷണമാണ്. 

ഇതിന് പുറമെ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ആലേഖനം ചെയ്ത പഴയ അച്ചുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുടെ ജനന തീയതി സീരിയൽ നമ്പറായി വരുന്ന കറൻസി നോട്ട്കളുടെ ശേഖരണവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതുവഴി മണ്മറഞ്ഞു പോയേക്കാവുന്ന ചരിത്രത്തിന്റെ സൂക്ഷിപ്പ്കാരൻ കൂടിയാവുകയാണ് ലത്തീഫ്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories