Share this Article
KERALAVISION TELEVISION AWARDS 2025
യുവാവിനെ കുത്തിക്കൊന്നു;കൊലപാതകം സഹോദരനെ ആക്രമിച്ചത് ചോദ്യംച്ചെയ്യാനെത്തിയപ്പോള്‍
the man who was stabbed to death

കൊല്ലം വെളിച്ചക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു.കണ്ണനല്ലൂർ  മുട്ടയ്ക്കാവ് സ്വദേശി നവാസാണ് മരിച്ചത്.ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം. നവാസിൻ്റെ സഹോദരൻ നബീലും ഇയാളുടെ സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ മറ്റൊരു സുഹൃത്തിൻ്റെ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വരവെ ഒരു സംഘം വഴിയിൽ തടഞ്ഞ് നിറുത്തി ആക്രമിച്ചിരുന്നു. ഇത് തിരക്കാനെത്തിയ നവാസും സംഘവും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഒരാൾ നവാസിനെ കുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories