Share this Article
News Malayalam 24x7
പാലക്കാട് CPM ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു
member Abdul Shukur


പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. കടുത്ത അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അബ്ദുള്‍ ഷുക്കൂര്‍ പ്രതികരിച്ചു. തന്നെപോലെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോെയാണ് പെരുമാറുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു അദ്ദേഹത്തിന് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. അതേസമയം ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എന്‍എന്‍ കൃഷ്ണദാസ് ഷുക്കൂറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories