കൽപറ്റ: വയനാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ സുനിലിന്റേയും റെമിയുടേയും മകനായ അമല്‍ പി.എസ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.