ഇടുക്കി ബൈസൺവാലി പഞ്ചായത്തിൽ സ്ഥാനാർത്ഥിയെ നായ കടിച്ചു. രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനാണ് നായ കടിയേറ്റത്. വോട്ടു ചോദിച്ചെത്തിയ വീട്ടിലെ നായയാണുകടിച്ചത്.
പ്രവർത്തകരോടൊപ്പം വീട്ടുമുറ്റത്ത് എത്തിയപ്പോൾ കൂട്ടിൽ അല്ലാതിരുന്ന വളർത്തുനായ ഓടിയെത്തുകയായിരുന്നു. പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും ഓടിയെങ്കിലും സ്ഥാനാർഥി ജാൻസിയ്ക്ക് കടിയേൽക്കുകയായിരുന്നു. കാലിലാണ് നായ കടിച്ചത്. അടിമാലി ആശുപത്രിയിൽ ചികിത്സ തേടി
KER