Share this Article
KERALAVISION TELEVISION AWARDS 2025
ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കാൻ തീരുമാനം
Leopard in Chalakudy

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെക്കും. പുലിയെ കണ്ടാൽ അപ്പോൾ തന്നെ വെടിവയ്ക്കാൻ ആണ് തീരുമാനം. ചാലക്കുടി ടൗൺഹാളിൽ കളക്ടറുടെ അധ്യക്ഷതയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, വാഴച്ചാൽ, ചാലക്കുടി DFOമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുലിയെ മയക്കുവെടി വെക്കാൻ തീരുമാനമായത്.


കഴിഞ്ഞ മാസം 24നും ,30നും ചാലക്കുടി നഗരത്തിലെ രണ്ടിടങ്ങളിലായി പുലിയുടെ സാന്നിദ്ധ്യം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ യോഗം വിളിച്ചത്..മാർച്ച് 24ആം തിയതി ചാലക്കുടി സൗത്ത് ജംഗ്ഷനിൽ നിന്ന് 150 മീറ്റർ മാറി ബസ്റ്റാൻഡിനടുത്ത്  കണ്ണമ്പുഴ അമ്പലം റോഡിലാണ് ആദ്യമായി പുലിയെ കണ്ടത്. 


ഐനിക്കാട്ടുമഠം രാമനാഥൻറെ വീട്ടിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച വനംവകുപ്പ്പുലി തന്നെയാണ് എന്നു സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് നിരീക്ഷണ ക്യാമറകളും പുലിയെ പിടികൂടുന്നതിനുള്ള കൂടും സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. 


മാർച്ച് 28ന് അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി ആക്രമിച്ചതായി വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു. നായയുടെ കുരകേട്ട് വീട്ടുകാര്‍ ജനാലയിലൂടെ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുലി ആക്രമിക്കുന്നത് കണ്ടത്. തുടർന്ന് നായയെ ഉപേക്ഷിച്ചു പുലി ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ മാർച്ച് മുപ്പതാം തിയ്യതി ചാലക്കുടി പാലത്തിനു സമീപം ഡി.സിനിമാസിൻ്റെ പിറകിൽ ലൈവ് ക്ലബ്ബിൻ്റെ താഴെ പുഴയുടെ തീരത്തായി സി.സി.ടി വി ക്യാമറയിൽ വീണ്ടും  പുലിയുടെ ദൃശ്യം കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടർ യോഗം വിളിച്ചത്. ചാലക്കുടിയിൽ ഇതുവരെ 100ഓളം ക്യാമറകളാണ് ഇതുവരെ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories