Share this Article
News Malayalam 24x7
ലൈസൻസില്ലാതെ കെ. സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചു; ഉടമയ്‌ക്ക്‌ പിഴ
വെബ് ടീം
posted on 04-04-2025
1 min read
k surendran

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തിൽ ട്രാക്ടർ ഉടമയ്ക്ക് പാലക്കാട് ട്രാഫിക് എൻഫോഴ്സ്‌മെന്റ് 5,000 രൂപ പിഴചുമത്തി. സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിഴ.തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി ട്രാക്ടർറാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചത്. ഇതിനെതിരേ എസ്എഫ്ഐ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഫസൽ മുഹമ്മദ് കഴിഞ്ഞ നവംബറിൽ അന്നത്തെ പാലക്കാട് എസ്‌പി ആർ. ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന്, ട്രാഫിക് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽനിന്ന് പിഴയീടാക്കുകയുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories