Share this Article
News Malayalam 24x7
സിഗ്നൽ ഓഫാക്കി പൊലീസുകാർ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണം; കൊച്ചിയിലെ ഗതാഗതക്കുരുക്കിൽ ഹൈക്കോടതി
വെബ് ടീം
19 hours 32 Minutes Ago
1 min read
hc

കൊച്ചി: രൂക്ഷമായ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ ലൈറ്റ് ഓഫാക്കി പൊലീസുകാർ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. പാലാരിവട്ടം വരെയുള്ള ബാനർജി റോഡ്, മെഡിക്കൽ ട്രസ്റ്റ് മുതൽ വൈറ്റില വരെയുള്ള സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ സിഗ്നൽ ഓഫ് ചെയ്ത് പൊലീസുകാർ ഗതാഗതം നിയന്ത്രിക്കണമെന്നാണു കോടതി നിർദേശം.

ബസ്സുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിനുള്ള യോഗം മുന്നറിയിപ്പില്ലാതെ നീട്ടിവച്ചതിൽ ജസ്റ്റിസ് അമിത് റാവൽ അതൃപ്തിയും രേഖപ്പെടുത്തി. സർക്കാർ ഉടൻ യോഗം ചേർന്നില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽകി.

കൊച്ചി നഗരത്തിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാനർജി റോഡിൽ പാലാരിവട്ടം മുതൽ ഹൈക്കോടതി വരെയും സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില മുതൽ പള്ളിമുക്ക് വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഈ റോഡിൽ നിരവധി സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിലും സമയം കുറവായതിനാൽ പച്ച വെളിച്ചം തെളിഞ്ഞ് വാഹനങ്ങൾ നീങ്ങി തുടങ്ങുമ്പോഴേക്കും ചുവപ്പ് തെളിയും. ഇത് പരിഹരിക്കാൻ പൊലീസുദ്യോഗസ്ഥർ നേരിട്ടിറങ്ങണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. രാവിലെ എട്ടര മുതൽ പത്തുമണിവരെയും വൈകിട്ട് അഞ്ച് മുതൽ ഏഴര വരെയും ഈ റോഡുകളിൽ സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories