Share this Article
KERALAVISION TELEVISION AWARDS 2025
'ഓന്ത് മുട്ടയിടുമോ' കേരളപാഠാവലിയുടെ ഭാഗമായി ആദിദേവിന്റെ കുറിപ്പ്
aadhi dev

കേരളപാഠാവലിയുടെ ഭാഗമായിആദിദേവിന്റെ ഓന്തിനെക്കുറിച്ചുള്ള കുറിപ്പ്.കോറോം മുത്തത്തി എസ്.വി യുപി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദിദേവ് 'ഓന്ത് മുട്ടയിടുമോ' എന്ന കുറിപ്പ് തയ്യാറാക്കിയത്.

കുട്ടികളെഴുതിയ ഡയറി പരിശോധിച്ച അധ്യാപിക ടി.വി സതിയുടെ കൈയിലാണ് ആദിദേവിന്റെ കുറിപ്പ് ആദ്യം കിട്ടിയത്.

എഴുത്തിലെ ഭംഗിയും നിരീക്ഷണത്തിലെ കൗതുകവും തിരിച്ചറിഞ്ഞ അധ്യാപികയും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദിദേവിന്റെ കുറിപ്പും മറ്റ് കുട്ടികളുടെ സൃഷ്ടിയും ചേര്‍ത്ത് 'കുഞ്ഞെഴുത്തുകള്‍' എന്നപേരില്‍ സംയുക്ത ഡയറി പുറത്തിറക്കി. ആദിദേവിന്റെ കുറിപ്പ് പിന്നീട് യുറീക്കയിലും അച്ചടിച്ചുവന്നു. 

ഈ വര്‍ഷം രണ്ടാം ക്ലാസിലെത്തിയ ആദിദേവ് എഴുത്ത് തുടര്‍ന്നതോടെ പ്രധാനാധ്യാപകന്‍ പയ്യന്നൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്കും എന്‍സിആര്‍ടിയിലേക്കും കൊച്ചുമിടുക്കന്റെ കുറിപ്പുകള്‍ അയച്ചു.

അങ്ങനെയാണ് ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകമായ കേരള പാഠാവലിയുടെ രണ്ടാം പതിപ്പില്‍ ആദിദേവിന്റെ കുറിപ്പുകള്‍ ഉള്‍പ്പെട്ടത്. 

മരം മുറിക്കാന്‍ എണ്ണ വേണോ?, പ്രാവിന് നിറം കൊടുത്ത കുസൃതി, തേളിന്റെ ആക്രമണത്തില്‍നിന്ന് അച്ഛനെ രക്ഷിച്ച കോഴി, തുടങ്ങിയവയും ആദിദേവിന്റെ തൂലികയില്‍ പിറന്ന മറ്റു രചനകളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories