Share this Article
KERALAVISION TELEVISION AWARDS 2025
അമീബിക് മസ്തിഷ്‌കജ്വരം സംശയിക്കുന്ന രണ്ടുകുട്ടികളുടെയും ആരോഗ്യനിലയില്‍ പുരോഗതി
Improvement in the health status of two children with suspected amoebic encephalitis

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം സംശയിക്കുന്ന രണ്ടുകുട്ടികളുടെയും ആരോഗ്യനിലയില്‍ പുരോഗതി.കുട്ടികള്‍ മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍. വെന്റിലേറ്ററില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരന്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്നുള്‍പ്പെടെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഇരുവരുടെയും അന്തിമപരിശോധനാഫലം ഇന്ന് ലഭിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories