Share this Article
News Malayalam 24x7
ബേപ്പൂര്‍ തീരക്കടലില്‍ ചരക്ക്കപ്പലില്‍ തീപിടിത്തം
Fire on Cargo Ship Off Beypore Coast

ബേപ്പൂര്‍ തീരക്കടലില്‍ ചരക്ക്കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍നിന്ന് മുബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിലാണ് തീപിടിത്തമുണ്ടായത്. 50 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. 22 ജീവനക്കാര്‍ കപ്പലില്‍ ഉള്ളതായി വിവരം. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപമാണ് അപകടമുണ്ടായത്.  നേവിയും കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിന്. കപ്പലിൽ ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാർ. ജീവനക്കാരിൽ ഏറെയും ചൈന, മ്യാൻമർ പൗരന്മാരാണ്. പൊള്ളലേറ്റ ജീവനക്കാരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ചു ചികിത്സ നൽകാനുള്ള ശ്രമമാണ് നടത്തുന്നത്. 20 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തിൽപെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories