Share this Article
KERALAVISION TELEVISION AWARDS 2025
വനിതാ പ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്
വെബ് ടീം
posted on 28-10-2025
1 min read
CASE

തൃശൂർ: വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതിയിൽ തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

”ഞാനും ആളും മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഒരേ ആളുകളാണ്. എനിക്ക് പൈസയുടെ ബുദ്ധിമുട്ട് വന്നപ്പോൾ 2, 3 വട്ടം പതിനായിരം രൂപ വച്ച് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പണവുമായി വീട്ടിലേക്ക് പോയപ്പോൾ ഇയാൾ ലൈംഗികാതിക്രമം നടത്തി. അയാൾ കൈയിൽ കയറി പിടിക്കുകയൂം. സീറ്റ്ഔട്ടിൽ നിന്ന് വിസിറ്റിംഗ് ഹാളിലേക്ക് വലിച്ചിടുകയായിരുന്നു.”- യുവതി പറഞ്ഞു.

തൃശൂർ റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. നിലവിൽ സാദത്ത് ഒളിവിലാണ്. കേസെടുത്തത്തോടെയാണ് യുവാവ് ഒളിവിൽ പോയത് എന്ന് പൊലീസ് അറിയിച്ചു. സാദത്തിനെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories