തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജെറ്റ്. തെരഞ്ഞെടുപ്പിന് വേണ്ടി തൃശൂരിൽ വോട്ട് ചേർത്തു എന്നാണ് ജോസഫിന്റെ ആരോപണം. വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയെന്നും ആരോപിക്കുന്നു.സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് വോട്ട് ചേർത്തത്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് ബോംബെ കേന്ദ്രീകരിച്ച കമ്പനിക്ക് കൊടുത്തെന്നും ജോസ്ഫ് ടാജെറ്റ് പറഞ്ഞു.'ഇപ്പോൾ ആ വീട്ടിൽ ആരും താമസമില്ല. ഇവർക്ക് ഇപ്പോഴും ഈ വിലാസത്തിൽ വോട്ടുണ്ട്. അവിടെ താമസിക്കുന്നത് മറ്റു ചിലരാണ്. ധാർമികമായി ഇത് ശരിയല്ല. ഇവർക്ക് ഇതേ വീട്ടുനമ്പറിൽ കോർപറേഷൻ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ പേരില്ല' എന്ന് ജോസഫ് ടാജെറ്റ് പറഞ്ഞു. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ആരോപിക്കുന്നു.
അതേ സമയം തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി അട്ടിമറി നടത്തിയതിനു തെളിവുകളുണ്ടെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ പറഞ്ഞു.ക്രമക്കേടില്‍ പരാതി നല്‍കിയിരുന്നുവെന്ന് വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.അന്തിമ വോട്ടര്‍ പട്ടിക വന്നതിന് ശേഷമാണ് ക്രമക്കേടുകള്‍ തിരിച്ചറിയുന്നത്.നല്‍കിയ പരാതി എവിയെപ്പോയെന്ന് കളക്ടര്‍ മറുപടി പറയണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.