Share this Article
News Malayalam 24x7
വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന് പരാതി, വനംവകുപ്പ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
വെബ് ടീം
posted on 21-10-2025
1 min read
watcher

തൃശ്ശൂർ: വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ പി പി ജോൺസൺ ആണ് പിടിയിലായത്. മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് മലക്കപ്പാറ, അതിരപ്പിള്ളി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഒക്ടോബർ 14നാണ് സംഭവം ഉണ്ടായത്. ഏറുമുഖം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി വന്നതാണ് ജോൺസൺ. ചുമതലയേറ്റ് ആദ്യ ദിവസമാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചറിനെ ഉപദ്രവിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories