Share this Article
News Malayalam 24x7
ഷൂ മാത്രം; ബൈക്കിൽ യുവാവിന്റെ ന​ഗ്നയാത്ര; അന്വേഷണം ആരംഭിച്ചു
വെബ് ടീം
posted on 01-10-2024
1 min read
naked journey

കൊച്ചി: വാഹനയാത്രികരെയും ആളുകളെയും ഞെട്ടിച്ചുകൊണ്ട് ടൗണിലൂടെ ബൈക്കിൽ യുവാവിന്റെ ന​ഗ്നയാത്ര. പുലർച്ചെ ഒരു മണിയോടെ  പെരുമ്പാവൂർ ടൗണിലൂടെയായിരുന്നു സംഭവം. പെരുമ്പാവൂരിൽ നിന്നും ആലുവ റൂട്ടിലേക്കാണ് യുവാവ് വിവസ്ത്രനായി വാഹനമോടിച്ചത്. ഷൂ മാത്രമായിരുന്നു യുവാവ് ധരിച്ചിരുന്നത്.

ബൈക്കിന് പിന്നിലുണ്ടായിരുന്ന വാഹനയാത്രികർ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories