Share this Article
KERALAVISION TELEVISION AWARDS 2025
സാലൈ മരിയയ്ക്കും ബോഡ്‌നര്‍ ജാനോസിനും ഇടുക്കിയില്‍ മാംഗല്യം
Salai Maria and Bodner Janos

കതിർ മണ്ഡപത്തിൽ സാലൈ മരിയയുടെ കൈ പിടിച്ച് ബോഡ്നർ ജാനോസ് .ഹംഗറി സ്വദേശികൾക്ക്‌ ഇടുക്കി നെടുംകണ്ടം അല്ലിയാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രണയ സാഫല്യം. ഹൈന്ദവ ആചാരങ്ങളോടും കേരള സാംസ്‌കാരികതയോടും ഉള്ള പ്രിയമാണ് ഇരുവരെയും വിവാഹത്തിനായി കേരളത്തിലേയ്ക് എത്തിച്ചത്.

 രണ്ട് വർഷങ്ങൾക് മുൻപ്, ബോഡ്നർ ജാനോസും സാലൈ മരിയയും ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് നാട് കാണുന്നതിനൊപ്പം സാംസ്‌കാരിക വൈവിധ്യവും ഹൈന്ദവ ആചാരങ്ങളും അടുത്തറിയാനും ശ്രമിച്ചു. വിവിധ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. ഇതോടെയാണ് വിവാഹം ഹിന്ദു വിശ്വാസ പ്രകാരം വേണമെന്ന് തീരുമാനിച്ചത്

 വിവാഹിതരാകാൻ തീരുമാനിച്ചതോടെ കേരളത്തിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. നെടുംകണ്ടം കൂട്ടാറിന് അടുത്തുള്ള അല്ലിയാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിവാഹ വേദി ഒരുക്കി  .

വിവാഹ ചടങ്ങുകൾക്ക് മരിയയുടെ അമ്മയും കേരളത്തിലെ സുഹൃത്തുക്കളും ക്ഷേത്രം ഭാരവാഹികളും സാക്ഷിയായി. കഴിഞ്ഞ തവണ കേരളം സന്ദർശിച്ചപ്പോഴും ഇരുവരും അല്ലിയാർ ക്ഷേത്രത്തിൽ എത്തിയിരുന്നു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories