Share this Article
News Malayalam 24x7
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
A man who was undergoing treatment died of sunburn in Kannur

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പന്തക്കല്‍ സ്വദേശി വിശ്വനാഥന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ്  കിണറിന്റെ പണി എടുക്കുന്നതിനിടെ വിശ്വനാഥന് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

 വിശ്വനാഥനും മറ്റു മൂന്നു തൊഴിലാളികളും ചേര്‍ന്ന് കുഴിച്ച കിണറ്റില്‍ വെള്ളവും കണ്ടിരുന്നു. തുടര്‍ന്ന് കിണറിന്റെ പടവ് കെട്ടുന്നതിനിടെയായിരുന്നു സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ പള്ളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരതരമായതിനാല്‍ പിന്നീട് കണ്ണൂര്‍ ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ൃ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 2.45 ആയപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു.

പ്രജിഷയാണ് വിശ്വനാഥന്റെ ഭാര്യ. വിഷ്ണുപ്രിയ, വിനയ പ്രിയ എന്നിവര്‍ മക്കളാണ്. പാലക്കാടാണ് കേന്ദ്ര കാസാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണ തരംഗം പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലത്തും തൃശൂരും ഉഷ്ണതരംഗ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories