Share this Article
KERALAVISION TELEVISION AWARDS 2025
KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 വയസുകാരിയ്ക്ക് ഉൾപ്പെടെ 30 പേർക്ക് പരിക്ക്
വെബ് ടീം
4 hours 13 Minutes Ago
1 min read
KSRTC

KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം.30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തെ വളവിലാണ് അപകടമുണ്ടായത്. പമ്പ – നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.അഗ്നിരക്ഷാ സേന എത്തിയാണ് ബസുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

അപകടത്തിൽ സാരമായി പരുക്കേറ്റ പത്തു വയസുകാരി ഉൾപ്പെടെ പത്തു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുവയസുകാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories