Share this Article
KERALAVISION TELEVISION AWARDS 2025
സിനിമയെ വെല്ലും രംഗങ്ങള്‍; പോലീസ് ജീപ്പ് തടഞ്ഞ് അടിപിടിക്കേസ് പ്രതികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി
The accused were caught by the police and rescued by their relatives

തിരുവനന്തപുരം പുതുക്കുറിച്ചിൽ പോലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് അടിപിടിക്കേസ് പ്രതികളെ പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.

ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടി അറിഞ്ഞെത്തിയ കഠിനംകുളം പോലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തുടർന്ന്  ബന്ധുക്കളടക്കമുള്ളവർ പോലീസ് ജീപ്പ് തടഞ്ഞ് മൂന്ന്‌ ഉദ്യോഗസ്ഥരെ ബന്ദികളാക്കി.

പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത  നബിൻ, കൈഫ് എന്നിവരെ പോലീസ് മോചിപ്പിച്ചു. പിന്നീട് ആറ്റിങ്ങൽ Dysp യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടിയില്ല. അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories