Share this Article
News Malayalam 24x7
കപ്പലുകളുടെ അഭ്യാസ പ്രകടനം
Spectacular Ship Maneuvers Displayed

ഒരു മാസം നീണ്ടുനില്‍ക്കുന്ന കോസ്റ്റ് ഗാര്‍ഡ് സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ 'കടലില്‍ ഒരു ദിനം' എന്ന പരിപാടി സംഘടിപ്പിച്ചു.

അനഗ്, ഊര്‍ജ ശ്രോത, സി-441, സി-427 എന്നീ നാല് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളില്‍ വിശിഷ്ടാതിഥികളുമായി വിഴിഞ്ഞം തുറമുഖത്ത് നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ വരെപോയി. കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍ കയറുക, കള്ളക്കടത്ത് പിടിച്ചെടുക്കുക, യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് വെടിവയ്ക്കുക, സ്റ്റീംപാസ്റ്റ് തുടങ്ങിയ കോസ്റ്റ് ഗാര്‍ഡിന്റെ അതിവേഗ പ്രകടനങ്ങളും കഴിവുകളും കപ്പലുകള്‍ പ്രദര്‍ശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories