ഇടുക്കി മറയൂർ ചിന്നാർ റോഡിൽ വിനോദസഞ്ചാരികളെ വഴി തടഞ്ഞ് 'കൊമ്പൻ' എന്നറിയപ്പെടുന്ന കാട്ടാന. ഇന്ന് രാവിലെ 7 മണിയോടെയാണ് മറയൂർ-ചിന്നാർ പാതയിൽ റോഡിലിറങ്ങിയ കാട്ടാന ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങളെ തടഞ്ഞത്.
മറയൂർ-ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയിൽ കാട്ടാന ഇറങ്ങിയതോടെ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വിനോദസഞ്ചാരികളുടെ വാഹനങ്ങളെയാണ് കാട്ടാന പ്രധാനമായും തടഞ്ഞുനിർത്തിയത്. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഒരു മണിക്കൂറിന് ശേഷമാണ് കൊമ്പൻ റോഡിൽ നിന്ന് മാറിയത്.
വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലുള്ള സമയമായതുകൊണ്ട് തന്നെ മേഖലയിൽ ആശങ്കയുണ്ടായിരുന്നു. കാട്ടാനയെ കാണാനായി വാഹനങ്ങളിൽ യാത്രക്കാർ കൂട്ടംകൂടുന്നതും മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.