Share the Article
News Malayalam 24x7
Videos
V. Sivankutty
പിഎം ശ്രീ പദ്ധതി; കേന്ദ്രത്തിന് കത്തയക്കുന്നതില്‍ കാലതാമസമില്ല; വി.ശിവന്‍കുട്ടി Watch Video പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിന് കത്തയക്കുന്നതില്‍ കാലതാമസം ഇല്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നിയമോപദേശം കിട്ടിയാല്‍ ഉടന്‍ അയക്കും. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എസ്എസ്‌കെ ഫണ്ട് കിട്ടിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. എസ്എസ്‌കെ ഫണ്ട് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. 17 കോടി കിട്ടാനുണ്ട്. ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു.
1 min read
View All
Binoy Viswam
പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ല; ബിനോയ് വിശ്വം Watch Video കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിക്കത്തില്‍ എതിര്‍പ്പ് ശക്തമാക്കി സിപിഐ. പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യസ നയവും പരസ്പരം ബന്ധിതമാണ്. വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കാതെ പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യസ മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പി എം ശ്രീ എന്നും. ആര്‍ എസ് എസ് പരിപാടിയെ സിപിഐഎം പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
1 min read
View All
Other News