വിശ്വാസികളുടെ കരുത്ത് വോട്ടിംഗില്‍ പ്രകടമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിശ്വാസ സംരക്ഷണം വിശ്വാസികള്‍ നോക്കിക്കോളുമെന്നും ശബരിമല വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ 6.35 ന് തന്നെ ബൂത്ത് നമ്പര്‍ മൂന്നില്‍ ആദ്യ ആളായിരുന്നു സുരേഷ് ഗോപി. പാര്‍ലമെന്റിന്റെ ശീത കാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോകേണ്ടതിനാലാണ് നേരത്തെ എത്തി വോട്ട് കേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി, തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്.