Share this Article
News Malayalam 24x7
മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഈ വർഷം എത്തില്ല; വി. അബ്ദുറഹ്മാൻ
Minister V. Abdurahiman

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഈ വർഷം എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. ആ സമയത്ത് മാത്രമേ സ്പോൺസർ ചെയ്യാൻ പറ്റൂവെന്ന് സ്പോൺസർമാരും അറിയിച്ചു. മെസി വരില്ലെന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത്. കേരളം ഈ കരാറിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ  മാധ്യമങ്ങൾ കോടതി പണി എടുക്കേണ്ടെന്ന് പറഞ്ഞ മന്ത്രി ക്ഷുഭിതനാവുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories