തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മോഷണം കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ കസ്റ്റഡിയിൽ വെച്ച മാനസികമായി പീഡിപ്പിച്ച കേസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിലും പേരൂർക്കട പോലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് കടുത്ത അച്ചടക്കം ഇല്ലായ്മയും അധികാര ദുർവിനിയോഗവും എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.