കേരള സര്‍വകലാശാലയില്‍ പോര് തുടരുന്നു. സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തടഞ്ഞതിൽ രജിസ്ട്രാറെ പിന്തുണച്ച് സിൻഡിക്കേറ്റ്. ഓദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി.സിക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റ്. രജിസ്ട്രാറുടെ ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ തിരികെ വാങ്ങാനും വാഹനം ഗാരേജില്‍ സൂക്ഷിക്കാനുമാണ് വൈസ് ചാന്‍സലറുടെ പുതിയ നിര്‍ദേശത്തിന് പിന്നാലെയാണ് സിൻഡിക്കേറ്റിൻ്റെ പ്രതികരണം. അതെസമയം താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും