യുവ അഭിഭാഷകയെ മര്‍ദിച്ചയില്‍ പ്രതികരണവുമായി വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സംഭവം കേരളീയ സമൂഹത്തിനും അഭിഭാഷക സമൂഹത്തിനും അപമാനം. അഭിഭാഷകന്‍ പൊലീസിന്റെ പിടിയില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നു. യാതൊരു ദാക്ഷണ്യവും ഇല്ലാതെ പൊലീസ് നടപടി എടുക്കണം. സ്ത്രീ ആയാല്‍ എന്തും ആകാമെന്ന പ്രവണത ആണ് ഉണ്ടായത് എന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പി സതീദേവി പറഞ്ഞു.