ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. ആരോപണത്തില്‍ പറയുന്ന കാലയളവില്‍ കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മിസ്സിംഗ് കേസുകളെല്ലാം പ്രത്യേക സംഘം അന്വേഷിക്കും.