ഇടുക്കി മൂന്നാറിൽ വീണ്ടും നിയമലംഘന യാത്ര. കാറിന്റെ ഡോറിലിരുന്ന് കൊച്ച് കുട്ടികളാണ് യാത്ര ചെയ്തത്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു യാത്ര. വീതികുറവും കൊടും വളവുകളും ഉള്ള മറയൂർ മൂന്നാർ പാതയിലാണ് അപകട യാത്ര നടത്തിയത്. കിലോമിറ്ററുകളോളമാണ് കുട്ടികൾ നിയമലംഘനയാത്ര നടത്തിയത്.