Share this Article
News Malayalam 24x7
നിലമ്പൂരിനും കേരളത്തിനും ഇടതുമനസാണ്; എം.സ്വരാജ്
 M. Swaraj

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ നടന്നത് ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതാകും നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. നിലമ്പൂരിനും കേരളത്തിനും ഇടതുമനസാണ്. വെല്ലുവിളികള്‍ക്കോ ഭീഷണികള്‍ക്കോ പരദൂഷണങ്ങള്‍ക്കോ രാഷ്ട്രീയത്തില്‍ സ്ഥാനമില്ല. പി.വി അന്‍വര്‍ യുഡിഎഫിന്റെ പ്രശ്‌നമാണെന്നും അത് ഇടതുപക്ഷത്തെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരൻ സമൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories