രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി വിശദീകരിച്ച് KPCC. ആരോപണങ്ങള്‍ ഗൗരവതരമാണ്. മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭാ കക്ഷിയില്‍ നിന്ന് മാറ്റി നിര്‍ത്തി. പാര്‍ട്ടിയ്ക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിനും പരാതി ലഭിച്ചിട്ടില്ല. സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും കോണ്‍ഗ്രസ് സംരക്ഷിക്കും. രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഇല്ല. കുറ്റാരോപിതര്‍ക്കെതിരെ അവര്‍ നടപടിയെടുത്തിട്ടില്ലെന്നും ഉപദേശം വേണ്ടെന്നും KPCC അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.