Share this Article
KERALAVISION TELEVISION AWARDS 2025
Watch Video ഷഹബാസ് കൊലക്കേസ്‌; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജാമ്യം
Shahbaz Murder Case

കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം. പ്രതികളായ ആറ് വിദ്യാര്‍ഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടികൾ അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണമെന്ന് വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 28നാണ് താമരശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെ തലക്ക് ഗുരുതര പരിക്കേറ്റത്. തുടർന്ന് മാര്‍ച്ച് ഒന്നിന് ഷഹബാസ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories