Share this Article
News Malayalam 24x7
Watch Video രാജ്ഭവനില്‍ സര്‍ട്ടിഫിക്കറ്റ് ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാഭ്യാസമന്ത്രി
Education Minister Boycotts Ceremony at Raj Bhavan

രാജ്ഭവനില്‍ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. പരിപാടിയില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ വിളക്കുതെളിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പരിപാടിയായിരുന്നു വ്യാഴാഴ്ച രാജ്ഭവനില്‍ നടന്നത്. നേരത്തെ രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയിലും സമാന സംഭവമുണ്ടായിരുന്നു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അന്ന് പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories