തിരുവനന്തപുരം പട്ടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കാനിടയായ അപകടത്തിൽ കാർ അമിതവേഗതയിൽ ആയിരുന്നതാണ് അപകടകാരണമെന്നാണ് വിവരം. പുലർച്ചെ മൂന്ന് പത്തിനായിരുന്നു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് തീ പൊള്ളലേറ്റ് മരിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായയും കത്തി നശിച്ചു.