Share this Article
News Malayalam 24x7
മുതലപ്പൊഴി പ്രതിസന്ധി ; മണൽ നീക്കാനുള്ള നടപടികൾ ആരംഭിക്കും
Muthalapozhi Fishing Harbour

മുതലപ്പൊഴിയിൽ പൊഴി മുറിക്കുന്ന ജോലികൾ തുടരുന്നു.കണ്ണൂരിൽ നിന്ന് വ്യാഴാഴ്ചയോടെ ട്രഡ്ജർ മുതലപ്പൊഴിയിൽ എത്തിച്ചു മണൽ നീക്കാൻ ആണ് തീരുമാനം. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലും ആണ് പൊഴി മുറിക്കുക. ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണൽ മാറ്റുന്നതിനുള്ള നടപടികളും ആരംഭിക്കും. കഴിഞ്ഞദിവസം മത്സ്യതൊഴിലാളി സംഘടനകളുമായും സംയുക്ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് പൊഴി മുറിക്കാൻ ധാരണയായത്.  പൊഴിമുഖത്ത് അടിഞ്ഞു കൂടിയിരുന്ന മണൽ പൂർണ്ണമായും നീക്കം ചെയ്യാതെ പൊഴിമുറിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു സമരസമിതിയുടെ തീരുമാനം. ആ തീരുമാനത്തിലാണ് കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ സമവായമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories