Share this Article
KERALAVISION TELEVISION AWARDS 2025
വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി 'ക്ലാസിക് ഇംപീരിയല്‍'
വെബ് ടീം
posted on 18-04-2023
1 min read
Kerala's largest ship ' Classic Imperial ' is ready to set sail in Kochi

വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ 'ക്ലാസിക് ഇംപീരിയല്‍'. ടൂറിസ്റ്റ് ബോട്ട് സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിഷിജിത്ത് കെ ജോണിന്റെ മൂന്ന് വര്‍ഷത്തെ പ്രയത്ന ഫലമാണ് നീറ്റിലിറങ്ങാന്‍ തയ്യാറെടുക്കുന്ന 'ക്ലാസിക്  ഇംപീരിയല്‍'. ഐആര്‍എസ് ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റര്‍  നീളമുള്ള ഈ കപ്പല്‍ നിഷിജിത്തിന്റെ ആറാമത്തെ സംരഭമാണ്‌.

ഐആര്‍എസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് നിര്‍മ്മിച്ചിട്ടുള്ള ക്ലാസിക് ഇംപീരിയല്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌  സന്ദര്‍ശിച്ചു.150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇതിനുണ്ട്.2000 രൂപ ചാര്‍ജ് വരുന്ന ലഞ്ച് ക്രൂസിന് ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്ക് യാത്ര ചെയ്യാം.മറൈന്‍ ഡ്രൈവില്‍ സ്വന്തമായി നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ജെട്ടിയില്‍ നിന്നാകും കപ്പല്‍ യാത്രകള്‍ തുടങ്ങുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories