സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ചയാകും. സ്ഥാനാർഥിയെ സംബന്ധിച്ചും പ്രാഥമിക ചർച്ചകൾ നടക്കും. അതേസമയം ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്നും സിപിഐഎമ്മിനെ സംബന്ധിച്ചും ഇടതുപക്ഷത്തെ സംബന്ധിച്ചും പി.വി അൻവർ അടഞ്ഞ അധ്യായമാണെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.