ബിഹാറില്‍ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. ബിജെപി കിസാന്‍ മോര്‍ച്ചാ മുന്‍ നേതാവ് സുരേന്ദ്ര കെവാഡ് ആണ് ബൈക്കിലെത്തിയ അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്. പട്‌ന ജില്ലയിലെ ഷെയ്ഖ്പുരയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ യുവാക്കളുടെ സംഘം ബൈക്കിലെത്തി കെവാഡിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ പാറ്റ്ന എയിംസിലേക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാറ്റ്ന പൊലീസ് അന്വേഷണം ആരംഭിച്ചു.