Share this Article
News Malayalam 24x7
ട്രെയിനിന് തീവയ്ക്കാൻ ശ്രമിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയം
വെബ് ടീം
posted on 05-06-2023
1 min read
Another attempt to set fire to train; Maharashtra native arrested

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ട സംഭവത്തിന് പിന്നാലെ വീണ്ടും ട്രെയിനിൽ തീവയ്പു ശ്രമം. വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ ആണ് സംഭവം. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ തീയിടാൻ ശ്രമിച്ച യുവാവ് പിടിയിൽ.

കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ മഹാരാഷ്ട്ര സ്വദേശിയായ  യുവാവ് ശ്രമിക്കുകയായിരുന്നു. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. ഇരുപതുകാരനായ യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories