കർണാടക ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതക പരമ്പര ആരോപണത്തിന് പിന്നാലെ 2003ൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ മാതാവ് പരാതി നൽകി. ദക്ഷിണ കർണാടക ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. മണിപ്പാലിലെ എംബിബിഎസ് വിദ്യാർത്ഥിയായ അനന്യ ഭട്ട് ധർമ്മസ്ഥലയിൽ തീർത്ഥാടനത്തിന് എത്തിയപ്പോഴാണ് കാണാതായത്.