Share this Article
Union Budget
സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേറ്റു
Justice B R Gavai

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായ് ചുമതലയേറ്റു.രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെയാളാണ് ബി.ആര്‍ ഗവായ്. നവംബര്‍ 23 വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ ബി.ആര്‍ ഗവായ് തുടരും. സത്യപ്രതിജ്ഞാ ചടങ്ങില്‍  പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു .


ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായ്, സുപ്രീംകോടതിയുടെ സുപ്രധാന വിധികളിലെല്ലാം മുഴങ്ങിക്കേട്ട പേര്.ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്.


മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായിയുടെ മകനാണ് ബി ആര്‍ ഗവായ് ബോംബെ ഹൈക്കോടതിയില്‍ നിന്നാണ് തന്റെ അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്. 16 വര്‍ഷത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആര്‍ ഗവായ് 2019ലാണ് സുപ്രീംകോടതി ജഡ്ജിയായത്.  


എ എ പി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യം, 2016-ലെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് എന്നീ കേസുകളിലെല്ലാം അദ്ദേഹം വിധിയെഴുതിയിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗവുമായിരുന്നു ബിആര്‍ ഗവായ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories