പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കെന്ന് സൈന്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.