സ്കൂളുകളിലെ സമയമാറ്റത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത. സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. സർക്കാർ നിലപാടിനെതിരെ കടുത്ത തീരുമാനങ്ങൾ കൺവെൻഷനിൽ കൈക്കൊള്ളും.