Share this Article
News Malayalam 24x7
Watch Video വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സൂചന
Report of Fresh Landslide in Mundakkai, Wayanad

കനത്തമഴയിൽ  വയനാട് ചൂരൽമല -മുണ്ടക്കൈ മേഖലയിൽ പുന്നപ്പുഴയിൽ ശക്തമായ കുത്തൊഴുക്ക്. ബെയ് ലി പാലത്തിന് സമീപം കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകുന്നത്. മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്നാണ് നിഗമനം. ഉരുൾപ്പൊട്ടൽ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കൈയിലെ തേയില തോട്ടത്തിൽ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.  സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories