ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി എംപിമാരോട് വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശവുമായി 'ഇന്ത്യ' മുന്നണി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. ഇന്ത്യയുടെ ആത്മാവിന് വേണ്ടിയാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്നും മുക്തമാക്കി, പാര്‍ലമെന്റിനെ ആരോഗ്യകരമായ യഥാര്‍ത്ഥ സംവാദത്തിനുള്ള വേദിയാക്കി മാറ്റുമെന്നും ഇന്നലെ രാത്രിയോടെ എക്‌സില്‍ പങ്ക് വച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.