പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിന് കത്തയക്കുന്നതില്‍ കാലതാമസം ഇല്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നിയമോപദേശം കിട്ടിയാല്‍ ഉടന്‍ അയക്കും. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എസ്എസ്‌കെ ഫണ്ട് കിട്ടിയെന്ന് മന്ത്രി സ്ഥിരീകരിച്ചു. എസ്എസ്‌കെ ഫണ്ട് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. 17 കോടി കിട്ടാനുണ്ട്. ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു.