Share this Article
image
സിബിഎസ്‌ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33
വെബ് ടീം
posted on 12-05-2023
1 min read

സിബിഎസ്‌ പന്ത്രണ്ടാംക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.33. തിരുവനന്തപുരം മേഖലയില്‍ വിജയം 99.91 ശതമാനം.92.71 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. എന്നാല്‍ ഇക്കുറി 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ വിവിധ മേഖലകളില്‍ തിരുവനന്തപുരം മേഖല മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയത്. 99.91 ശതമാനം കുട്ടികളും വിജയിച്ചു. അതേസമയം ആകെയുള്ള 16 മേഖലകളില്‍ ഏറ്റവും കുറഞ്ഞ വിജയശതമാനം ഉത്തവണയും ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് മേഖലയിലാണ്. കഴിഞ്ഞ തവണയും പ്രയാഗ്രാജ് ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചത്. ഇവിടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയാണ് ഫലം വ്യക്തമാക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളുകളില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ നേട്ടമുണ്ടാക്കി. തിളക്കമാര്‍ന്ന വിജയമാണ് നവോദയ വിദ്യാലയങ്ങലിലെ കുട്ടികള്‍ സ്വന്തമാക്കിയത്. 97.51 ആണ് വിജയശതമാനം. മുന്‍വര്‍ഷങ്ങളിലേത് പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് ഇത്തവണയും മുന്നില്‍. 90.68 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. അണ്‍കുട്ടികളേക്കാള്‍ ആറ് ശതമാനം കൂടുതലാണിത്. പരീക്ഷയെഴുതിയവരില്‍ 84.67 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചിട്ടുള്ളത്. വിജയിച്ച കുട്ടികള്‍ക്ക് കേന്ദ്ര വിദ്യാഭാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിനന്ദിച്ചു. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതിനായി കഠിനാധ്വാനം നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories