വട്ടിയൂര്‍ക്കാവില്‍ മാലമോഷണത്തിന്റെ പേരില്‍ ദളിത് സ്ത്രീയ്ക്ക് മാനസിക പീഡനത്തിരയാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. ബിന്ദു നിരപരാധിയാണെന്നും പൊലീസിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍. സ്റ്റേഷനിലെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും 20 മണിക്കൂര്‍ മാനസിക പീഡനത്തിനിരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. റിപ്പോര്‍ട്ടിന്‍മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.