കൊച്ചി അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയ്നർ വർക്കല, അഞ്ചുതെങ്ങ് തീരങ്ങളിൽ അടിഞ്ഞു. വർക്കല മാന്തറ ക്ഷേത്രത്തിന് സമീപമാണ് കണ്ടെയ്നർ അടിഞ്ഞത്. വർക്കല പാപനാശം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിൽ നിന്ന് ചാക്ക് കെട്ടുകൾ പുറത്തേക്ക് വീണു. ഇതിൽ നിന്ന് ഉപ്പുപോലുള്ള പദാർത്ഥം തീരത്ത് വ്യാപിച്ചിട്ടുണ്ട്.