കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം ഉണ്ടായ കെട്ടിടത്തിലെ അനധികൃത നിർമ്മിതി അന്വേഷിക്കുമെന്ന് കോഴിക്കോട് മേയർ എം. ബീന ഫിലിപ്പ്. ഒന്നാം നിലയിലെ നടപ്പാത ഉൾപ്പെടെ തകര വെച്ച് മറച്ചത് അനുമതിയോടെയാണോ എന്ന് പരിശോധിക്കും. ആ ഭാഗം കൊട്ടിയടച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കോഴിക്കോട് കോർപ്പറേഷൻ ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും എന്നും മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.